FLASH NEWS

മാടന്‍വിള എസ്.ഐ.യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

School Programmes


2015-2016 ല്‍ സ്‌കൂളില്‍ നടന്ന പ്രകാശന ചടങ്ങുകള്‍
2015-2016 അധ്യയന വര്‍ഷത്തില്‍ മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ നടന്ന വിവിധ പ്രകാശന ചടങ്ങുകളിലൂടെ ഒരു എത്തിനോട്ടം







ഗണിത പ്രദര്‍ശനം 2015-2016
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി 2016 ഫെബ്രുവരി 19 വെള്ളിയാഴ്ച ഒരു ഗണിത പ്രദര്‍ശനം സംഘടിപ്പിച്ചു.കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഒരു പോലെ ഹൃദ്യമായ ഈ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ചത് സ്‌കൂളിലെ ഗണിത അദ്ധ്യാപികയായ എം.സുജൈതയാണ്.



വണ്ടര്‍ലാ വിനോദയാത്ര 2015-2016
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരുമായി 2016 ഫെബ്രുവരി 18 വ്യഴാഴ്ച രാവിലെ 5 മണിക്ക് കൊച്ചി വണ്ടര്‍ലായിലേക്ക് വിനോദയാത്ര പോയി.കുട്ടികള്‍ക്ക് ഹൃദ്യമായ ഈ യാത്ര കഴിഞ്ഞ് രാത്രി മടങ്ങി വന്നു.


മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ വാര്‍ഷികാഘോഷം 2015-2016
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ വാര്‍ഷികാഘോഷം 2015-2016
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ വാര്‍ഷികാഘോഷം വിപുലമായ മത്സര പരിപാടികളോടെ സ്‌കൂളില്‍ സംഘടിപ്പിച്ചു.മലയാളം-ഇംഗ്ലീഷ് പദ്യപാരായണം,അറബിഗാനം,മാപ്പിളപ്പാട്ട്,ദഫ്മുട്ട്,ഒപ്പന,സംഘനൃത്തം,ചിത്രരചന,ക്വിസ് മത്സരം,മെമ്മറിടെസ്റ്റ്,കടങ്കഥ തുടങ്ങിയ മത്സരങ്ങള്‍ വാര്‍ഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.
വാര്‍ഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ തലത്തിലും,ആറ്റിങ്ങല്‍ ഉപജില്ലയിലും,ബി.ആര്‍.സി.തലത്തിലും,അഴൂര്‍ പഞ്ചായത്ത് തലത്തിലും 2015-2016 അധ്യയന വര്‍ഷം നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായ മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും,ട്രോഫികളും,സമ്മാനങ്ങളും സ്‌കൂള്‍ മാനേജര്‍ എം.അസ്ലം,ഷംസുല്‍ ഇസ്ലാം സംഘം സെക്രട്ടറി ബി.ആസാദ്,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.മിനി എന്നിവര്‍ വേദിയില്‍ വിതരണം ചെയ്തു.
തിരുവനന്തപുരത്ത് നടന്ന 56 -മത് സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടക സമിതി അംഗമായി പ്രവര്‍ത്തിച്ച സ്‌കൂളിലെ അറബിക് അദ്ധ്യാപകന്‍ എം.നജീമിനെ വേദിയില്‍ സ്‌കൂള്‍ മാനേജര്‍ അനുമോദിച്ചു.



സ്‌കൂള്‍ തല കായിക മത്സരം 2015-2016
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ സ്‌കൂള്‍ തല കായിക മത്സരങ്ങള്‍ 2016 ഫെബ്രുവരി 1 തിങ്കളാഴ്ച സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.ഓട്ട മത്സരങ്ങള്‍,ചാക്കില്‍ കയറി ഓട്ട മത്സരം,കസേര കളി മത്സരം തുടങ്ങിയ മത്സരങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ മത്സരിച്ചു.സ്‌കൂള്‍ അധ്യാപകര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.


മാടന്‍വിള സ്‌കൂളിലെ റിപ്പബ്ലിക്ക് ദിനാഘോഷം
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായി പരിപാടികളോടെ ആഘോഷിച്ചു.പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ മാനേജര്‍ എം.അസ്ലം ദേശീയ പതാക ഉയര്‍ത്തി.അതിന് ശേഷം സ്‌കൂളില്‍ ഒരു പ്രഭാഷണവും സംഘടിപ്പിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.മിനി,ഷംസുല്‍ ഇസ്ലാം സംഘം സെക്രട്ടറി ബി.ആസാദ്,പി.ടി.എ.പ്രസിഡന്റ് ജുമൈലത്ത്,അദ്ധ്യാപകര്‍,രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.

PAARISTHITHIKAM പരിപാടി
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ PAARISTHITHIKAM പരിപാടി സംഘടിപ്പിച്ചു. State Environmetn Awareness Campaign 2015-2016 ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂള്‍ വളപ്പ് പ്രത്യേകമായി സജ്ജീകരിച്ച് പച്ചക്കറി തോട്ടം തയ്യാറാക്കുകയാണ് പ്രാഥമികമായി ചെയ്തത്.അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പച്ചക്കറി തോട്ടം തയ്യാറാക്കാന്‍ മുന്നിട്ടിറങ്ങി.മണ്ണും വളവും ഇട്ട് നിറച്ച ബാഗുകളില്‍ കൃഷി ഭവനില്‍ നിന്നും കൊണ്ടു വന്ന പച്ചക്കറി തൈകള്‍ നട്ടു.പച്ചക്കറി തോട്ടത്തില്‍ വെള്ളത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ ടാപ്പ് സ്ഥാപിച്ചു.തോട്ടത്തിന് സംരക്ഷണം കൊടുക്കുന്നതിന്റെ ഭാഗമായി ചുറ്റും വേലി കെട്ടി തോട്ടം സംരക്ഷിച്ചു.
പരിപാടിയുടെ ഭാഗമായി 'ശുദ്ധ വായു,ശുദ്ധ ജലം,ശുദ്ധ ഭക്കണം ; സുസ്ഥിര ഭാവിക്ക് ' എന്ന വിഷയത്തില്‍ ഒരു സെമിനാറും സ്‌കൂളില്‍ സംഘടിപ്പിച്ചു.അഴൂര്‍ പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.








മാടന്‍വിള സ്‌കൂളിലെ ക്രിസ്മസ് ആഘോഷം
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ ക്രിസ്മസ് വിപുലമായി ആഘോഷിച്ചു.കുട്ടികള്‍ കേക്ക് മുറിച്ചും കരോള്‍ ഗാനങ്ങള്‍ ആലപിച്ചും ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി.ആഘോഷത്തിന് മാറ്റു കൂട്ടാന്‍ ക്രിസ്മസ് അപ്പൂപ്പന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.






കവി ഭുവന ചന്ദ്രന്‍ സാറിന്റെ കവിതാ രചനാ ക്ലാസ്
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി 2015 നവംബര്‍ 16 തിങ്കളാഴ്ച പ്രമുഖ കവി ശ്രീ ഭുവന ചന്ദ്രന്‍ ഒരു നല്ല കവിത എങ്ങനെ രചിക്കാം എന്നതിനെ സംബന്ധിച്ച് വളരെ ലളിതമായ ശൈലിയില്‍ കവിതാ രചനാ ക്ലാസ് എടുത്തു.ക്ലാസ് 2 മണിക്കൂറോളം സമയം നീണ്ടു നിന്നു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജി.മിനി സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബി.റസിയാ ബീവി നന്ദിയും പറഞ്ഞു.




ശാസ്ത്രമേളക്ക് തയ്യാറെടുക്കുന്ന സ്‌കൂളിലെ കുട്ടികള്‍
2015 നവംബര്‍ 11,12,13 എന്നീ തീയതികളിലായി ഇളമ്പ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയിലെ തത്സമയ പ്രവൃത്തി പരിചയ മത്സര ഇനങ്ങളായ വോളിബോള്‍ നെറ്റ് നിര്‍മ്മാണം,ഇലക്ട്രിക്കല്‍ വയറിംഗ്,പേപ്പര്‍ ക്രാഫ്റ്റ്,ചന്ദനത്തിരി നിര്‍മ്മാണം,കയര്‍ ഉല്‍പ്പന്ന നിര്‍മ്മാണം,സ്ട്രാബോര്‍ഡ്-ചാര്‍ട്ട് കാര്‍ഡ് നിര്‍മ്മാണം,മുള കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മ്മാണം,ബുക്ക് ബയന്റിംഗ്,പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മ്മാണം,ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മ്മാണം എന്നീ മത്സര ഇനങ്ങളിലും,വര്‍ക്ക് എക്‌സ്പീരിയന്‍സ് പ്രദര്‍ശന മത്സരത്തിലും പങ്കെടുക്കാനും സ്‌കൂള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുകയും അതിന്‍പ്രകാരം ഈ മത്സര ഇനങ്ങളില്‍ പങ്കെടുക്കാനുള്ള പരിശീലനം സ്‌കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു.പരിശീലനത്തിന്റെ വിവിധ ഫോട്ടോകള്‍ ചുവടെ..








പി.ടി.എ.ജനറല്‍ ബോഡി യോഗം
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ പി.ടി.എ.ജനറല്‍ ബോഡി യോഗം 2015 സെപ്തംബര്‍ 30 ബുധനാഴ്ച സ്‌കൂളില്‍ നടന്നു.2015 ആഗസ്റ്റ് പതിനാലാം തിയതി മരണപ്പെട്ട പി.ടി.എ.പ്രസിഡന്റ് അബ്ദുല്‍ സലാമിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.സ്‌കൂളിന്റെ പുതിയ പി.ടി.എ.പ്രസിഡന്റായി പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ജുമൈലത്തിനെ യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു.തുടര്‍ന്ന് മറ്റ് കമ്മിറ്റി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.
സ്‌കൂളിന്റെ ഭാവി കാര്യങ്ങളെക്കുറിച്ചും കുട്ടികളുടെ പഠനപുരോഗതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.



അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണം 2015
അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ 2015 സെപ്തംബര്‍ 16 ബുധനാഴ്ച ഒരു സെമിനാറും ഫിലിം പ്രദര്‍ശനവും സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എണ്‍വയോണ്‍മെന്റിന്റെ സഹായത്താലാണ് പരിപാടി സംഘടിപ്പിച്ചത്.





പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം 2015
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി ഡല്‍ഹിയില്‍ നിന്നുള്ള പേപ്പര്‍ ക്രാഫ്റ്റ് പരിശീലകനായ ധന്‍രാജ് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നടത്തി.വിവിധ നിറങ്ങളിലുള്ള വര്‍ണ്ണക്കടലാസുകള്‍ ഉപയോഗിച്ച് പലയിനം പുഷ്പങ്ങളും,പക്ഷികളുടെയും മറ്റും പേപ്പറിലുള്ള രൂപങ്ങളും അനായാസേന എങ്ങനെ നിര്‍മ്മിക്കാമെന്ന് അദ്ദേഹം വളരെ ലളിതമായി കുട്ടികള്‍ക്ക് പരിശീലിപ്പിച്ചു കൊടുത്തു.സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും ഈ പരിശീലത്തില്‍ പങ്കെടുത്തു.



പഠനയാത്ര 2015
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ പഠനയാത്രയുടെ ഭാഗമായി 2015 ആഗസ്റ്റ് 20 വ്യാഴാഴ്ച തിരുവനന്തപുരം മൃഗശാല,തിരുവന്തപുരം പ്ലാനിറ്റേറിയം എന്നിവ സന്ദര്‍ശിച്ചു.കാട്ടില്‍ മാത്രം കാണുന്ന നിരവധി പക്ഷികളെയും മൃഗങ്ങളെയും മൃഗശാലയില്‍ നേരില്‍ അടുത്തു കണ്ടതും,നവീകരിച്ച ശേഷം മികവാര്‍ന്ന ശബ്ദത്തോടെയും ചിത്രങ്ങളോടും കൂടി ബഹിരാശത്തെക്കുറിച്ചുള്ള പ്രദര്‍ശനം പ്ലാനിറ്റേറിയത്തില്‍ കാണാന്‍ കഴിഞ്ഞതും കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു.സ്‌കൂളിലെ 70 ല്‍ പരം കുട്ടികള്‍,അദ്ധ്യാപകര്‍ എന്നിവര്‍ പഠനയാത്രയില്‍ പങ്കെടുത്തു.




സ്വാതന്ത്യദിനാഘോഷം 2015
ഇന്ത്യയുടെ 69 -ാമത് സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ പ്രഭാഷണം,പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.മിനി,മാനേജര്‍ എം.അസ്ലം,സ്‌കൂള്‍ അദ്ധ്യാപകര്‍,പി.ടി.എ.പ്രതിനിധികള്‍,രക്ഷകര്‍ത്താക്കള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.

ഹിരോഷിമ,നാഗസാക്കി ദിനാചരണം 2015
ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് യുദ്ധമെന്നും മാനവരാശിയെ കൂട്ടക്കശാപ്പ് ചെയ്യുന്ന യുദ്ധത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ അണിനിരക്കണമെന്ന ആഹ്വാനത്തോടെ മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ ഹിരോഷിമ,നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി യുദ്ധത്തിന്റെ കെടുതികളുടെ മുന്നറിയിപ്പു നല്‍കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും,യുദ്ധവിരുദ്ധ പ്രതിജ്ഞയും സ്‌കൂളില്‍ സംഘടിപ്പിച്ചു.

പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം 2015
തിരുവനന്തപുരം ജില്ലയിലെ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി പെരുങ്ങുഴി കൃഷി ഭവനില്‍ നിന്നും നല്‍കിയ പച്ചക്കറി വത്ത് വിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഷബ്‌ന സുല്‍ഫി നിര്‍വഹിച്ചു.2015 ആഗസ്റ്റ് 3 തിങ്കളാഴ്ച സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ബി.റസിയാ ബീവി,അദ്ധ്യാപകരായ എസ്.അനീസ,എസ്.സുനിത എന്നിവര്‍ സംബന്ധിച്ചു.


ഫെഡറല്‍ ബാങ്കിന്റെ വാട്ടര്‍ പ്യൂരിഫെയര്‍ സ്‌പോണ്‍സര്‍ പദ്ധതി 2015
പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്ക് പെരുമാതുറ ബ്രാഞ്ച് മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി സ്‌പോണ്‍സര്‍ ചെയ്ത വാട്ടര്‍ പ്യൂരിഫെയറിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് പെരുമാതുറ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.2015 ജൂലൈ 29 ബൂധനാഴ്ച സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.മിനി,സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ബി.റസിയാ ബീവി,ഫെഡറല്‍ ബാങ്ക് സ്റ്റാഫ് വിജയ കുമാര്‍,സ്‌കൂളിലെ തിരഞ്ഞെടുത്ത കുട്ടികള്‍ എന്നിവര്‍ സംബന്ധിച്ചു.



ഭീമ ജൂവലറിയുടെ ഡസ്‌ക് സ്‌പോണ്‍സര്‍ പദ്ധതി 2015
കേരളത്തിലെ പ്രമുഖ ജൂവലറി ഗ്രൂപ്പായ ഭീമ ജൂവലറി മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി ഡസ്‌കുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച്  ഡസ്‌കുകള്‍ക്കുള്ള 20000 രൂപയുടെ സാമ്പത്തിക സഹായം നല്‍കി.ഭീമ ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ ഗോവിന്ദനില്‍ നിന്നും മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ അദ്ധ്യാപകനായ എം.നജീം ചെക്ക് ഏറ്റുവാങ്ങി.


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം 2015

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 2015 ജൂണ്‍ 26 വെള്ളിയാഴ്ച മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ലോകം ഇന്ന് നേരിടുന്ന വലിയ വിപത്തുകളില്‍ ഒന്നായ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചും അതിന്റെ ഉപയോഗം മനുഷ്യരില്‍ ഉണ്ടാക്കുന്ന വലിയ വിപത്തുകളെക്കുറിച്ചും ലഹരി വിരുദ്ധ ക്ലാസ് നയിച്ച സ്‌കൂള്‍ എക്കോ ക്ലബ് കണ്‍വീനറായ എസ്.അനീസയും,സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ബി.റസിയാ ബീവിയും വിശദമായി സംസാരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്റര്‍ പ്രദര്‍ശനവും,ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

ഇംഗ്ലീഷ് മാഗസിന്‍ പ്രകാശനം 2015

മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിന്റെ പ്രാകാശനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.മിനി നിര്‍വ്വഹിച്ചു.2015 ജൂലൈ 9 വ്യാഴാഴ്ച സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ ഹെഡ്മിസ്ട്രസില്‍ നിന്നും മാഗസിന്‍ കോപ്പി ഏറ്റുവാങ്ങി.


വായന വാരം 2015
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ വായന വാരം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി 2015 ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ സ്്കൂള്‍ അസംബ്ലിയില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഷബ്‌ന സുല്‍ഫി നിര്‍വഹിച്ചു.കുട്ടികളില്‍ നിന്നും പുസ്തം ശേഖരിക്കുന്നതിന്റെ ഭാഗമായി പുസ്തകം ഏറ്റു വാങ്ങുന്ന ചടങ്ങും,കുട്ടികള്‍ തയ്യാറാക്കിയ ചുവര്‍ പത്രികയുടെ പ്രാകശനം ചെയ്യല്‍ ചടങ്ങും,കുട്ടികള്‍ തയ്യാറാക്കിയ പത്ര കട്ടിംഗ്‌സ് ശേഖരണത്തിന്റെ പ്രകാശന ചടങ്ങും വാര്‍ഡ് മെമ്പര്‍ ഷബ്‌ന സുല്‍ഫി നിര്‍വഹിച്ചു.സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ എ.നസീല ബീഗം,അധ്യാപകരായ എം.നജീം,യമുന എസ് പിള്ള എന്നിവര്‍ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വായന വാര ക്വിസ് മത്സരവും സംഘടിപ്പിച്ചു.








ലോക രക്തദാന ദിനം

മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി 2015 ജൂണ്‍ 15 തിങ്കളാഴ്ച രാവിലെ രക്ത ദാനത്തിന്റെ പ്രാധാന്യത്തെയും മറ്റും സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരക്കാന്‍ ഒരു ക്ലാസ് സ്‌കൂളില്‍ സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ ഷബ്‌ന സുല്‍ഫി ക്ലാസ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.മിനി,സ്‌കൂള്‍ എക്കോ ക്ലബ് കണ്‍വീനര്‍ എസ്.അനീസ,സ്റ്റാഫ് സെക്രട്ടറി ബി.റസിയാ ബീവി,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംസാരിച്ചു.




ലോക പരിസ്ഥിതി ദിനാഘോഷം 2015

2015 ജൂണ്‍ 5 ന് നടന്ന ലോക പരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി മാടന്‍വിള എസ്.ഐ.യു.പി. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷതൈ വിതരണം ചെയ്തു.അന്നേദിവസം പരിസ്ഥിതി സംരക്ഷണത്തിന്റെയും വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെയും ആവശ്യകതയെകുറിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി ഒരു ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ ഷബ്‌ന സുല്‍ഫി ക്ലാസ് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കായി പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.ഏഴാം സ്റ്റാന്‍ഡേര്‍ഡ് ബി ഡിവിഷനിലെ അദ്‌ന തസ്‌നി പരിസ്ഥിതിദിന ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനവും,ഏഴാം സ്റ്റാന്‍ഡേര്‍ഡ് എ ഡിവിഷനിലെ നുസ്‌റത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വൈകുന്നേരം സ്‌കൂള്‍ വളപ്പില്‍ വാര്‍ഡ് മെമ്പര്‍ ഷബ്‌ന സുല്‍ഫിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ വൃക്ഷതൈകള്‍ വെച്ചു പിടിപ്പിച്ചു.ഹെഡ്മിസ്ട്രസ് ജി.മിനി,സ്‌കൂളിലെ മുഴുവന്‍ ടീച്ചര്‍മാര്‍,പി.ടി.എ.കമ്മിറ്റി മെമ്പര്‍മാര്‍,കുട്ടികള്‍ എന്നിവര്‍ പരിസ്ഥിതി ദിനഘോഷ പരിപാടിയില്‍ പങ്കെടുത്തു.







സ്‌കൂള്‍ പ്രവേശനോത്സവം 2015

ഉത്സവാന്തരീക്ഷത്തില്‍ മാടന്‍വിള എസ്.ഐ.യു.പി. സ്‌കൂളിലെ സ്‌കൂള്‍ പ്രവേശന പരിപാടി സംഘടിപ്പിച്ചു.സ്‌കൂള്‍ വളപ്പ് തോരണങ്ങളാലും മറ്റും അലങ്കരിച്ചു. നവാഗതര്‍ ഉള്‍പ്പെടെയുള്ള കുരുന്നു കുട്ടികളെ മധുരം നല്‍കി സ്വീകരിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുട്ടികള്‍ക്ക് മധുരം നല്‍കാന്‍ രംഗത്ത് വന്നു.സ്‌കൂള്‍ മാനേജര്‍ എം.അസ്ലം പുതിയ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഏഴാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനായായ നിഷാനക്ക് പാഠപുസ്തകം നല്‍കി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.മിനി പാഠപുസ്തക വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കുള്‍ മാനേജര്‍ എം.അസ്ലം,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.മിനി,മാടന്‍വിള ഷംസുല്‍ ഇസ്ലാം സംഘം ട്രസ്റ്റ് സെക്രട്ടറി ബി.ആസാദ്,അധ്യാപകരായ എം.നജീം,ബി.റസിയാ ബീവി എന്നിവര്‍ സംസാരിച്ചു.








No comments:

Post a Comment