FLASH NEWS

മാടന്‍വിള എസ്.ഐ.യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം

Winners Students

ഒരു ദിവസം ഒരു അറിവ് സമ്മാന പദ്ധതി
2016 ഫെബ്രുവരി മാസ വിജയി 

ആസിയ 7 ബി


ബി.ആര്‍.സി.തല മികവുത്സവം 2016

ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ വെച്ച് 2016 ഫെബ്രുവരി 25 വ്യാഴാഴ്ച ബി.ആര്‍.സി.തല മികവുത്സവം സംഘടിപ്പിച്ചു.ഈ മികവുത്സവത്തില്‍ മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ വിഷയാധിഷ്ടിത പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും പ്രസന്റേഷനും അവതരിപ്പിക്കുകയും,അതുമായി ബന്ധപ്പെട്ട ഒരു പ്രദര്‍ശനവും സംഘടപ്പിച്ചു.മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിനെ പ്രതിനിധീകരിച്ച് ഈ മികവുത്സവത്തില്‍ വിദ്യാര്‍ത്ഥികളായ അജ്മി,ഫാസ ഫാത്തിമ,അസ്‌ന,ആസിയ,ഫര്‍സാന എന്നവരും ടീച്ചറായ എ.നസീല ബീഗവും പങ്കെടുത്തു.




അഴൂര്‍ പഞ്ചായത്ത്തല മികവുത്സവം 2016
ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി ഗവ.എല്‍.പി.സ്‌കൂളില്‍ വെച്ച് 2016 ഫെബ്രുവരി 22 ന് അഴൂര്‍ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ചു.ഈ മികവുത്സവത്തില്‍ മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ ഒരു വര്‍ഷത്തെ സ്‌കൂളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും,പ്രസന്റേഷനും മികച്ച നിലിയില്‍ സ്‌കൂളിന് അവതരിപ്പിക്കാന്‍ സാധിച്ചു.ഈ മികവുത്സവത്തില്‍ സ്‌കൂളിലെ പ്രതിനിധീകരിച്ച് അജ്മി,ഫാസ ഫാത്തിമ,അദ്‌ന തസ്‌നി,സഅദ് സലമി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അദ്ധ്യാപകരായ ബി.റസിയാ ബീവി,എ.നസീല ബീഗം എന്നിവരും പങ്കെടുത്തു.ഈ മികവുത്സവത്തില്‍ മികച്ച നിലയില്‍ റിപ്പോര്‍ട്ടും,പ്രസന്റേഷനും അവതിപ്പിച്ച മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിനുള്ള സര്‍ട്ടിഫിക്കറ്റും,ട്രോഫിയും അഴൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുധര്‍മ്മ നല്‍കി.




സ്‌കൂള്‍തല ഗണിത ക്വിസ് മത്സരം 2015-2016
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി 2016 ഫെബ്രുവരി 19 ന്  സംഘടിപ്പിച്ച സ്‌കൂള്‍തല ഗണിത ക്വിസ് മത്സരത്തില്‍ സ്‌കൂളിലെ നിരവധി കുട്ടികള്‍ പങ്കെടുത്തു.7 ബി.യിലെ ആഷിക്ക് ഈ മത്സരത്തില്‍ ഒന്നാം സ്ഥാനവും,7 ബി.യിലെ ആസിയ ഈ മത്സരത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.



ആറ്റിങ്ങല്‍ ബി.ആര്‍.സി.തല ഇംഗ്ലീഷ് ഡ്രാമാ ഫെസ്റ്റ്
ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ പരിധിയിലുള്ള സ്‌കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് 2016 ഫെബ്രുവരി 9 ചൊവ്വാഴ്ച ആറ്റിങ്ങല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ആറ്റിങ്ങല്‍ ബി.ആര്‍.സി.തല ഇംഗ്ലീഷ് ഡ്രാമാ ഫെസ്റ്റില്‍ മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും മികച്ച രീതിയില്‍ ഡ്രാമ അവതരിപ്പിക്കുകയും ചെയ്തു.ഡ്രാമ അവതരിപ്പിച്ച മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ ഡ്രാമ ടീമിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ പ്രദീപ് നിര്‍വ്വഹിച്ചു.






വായനാ വസന്തം കഥാരചനാ മത്സരം അസ്‌നക്ക് ഒന്നാം സ്ഥാനം
വായനാ വസന്തം കഥാരചനാ മത്സരം അസ്‌നക്ക് ഒന്നാം സ്ഥാനം
ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ അഴൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ 2016 ഫെബ്രുവരി 4 ന് നടന്ന വായനാ വസന്തത്തില്‍ അഴൂര്‍ പഞ്ചായത്തിലെ യു.പി.സ്‌കൂളുകളിലെ കുട്ടികള്‍ക്കായി നടത്തിയ കഥാരചനാ മത്സരത്തില്‍ മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അസ്‌ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.


അഴൂര്‍ പഞ്ചായത്ത് തല വായനാ വസന്തം 2015-2016
2016 ഫെബ്രുവരി 4 ന് ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി ഗവ.എല്‍.പി.സ്‌കൂളില്‍ വെച്ച് അഴൂര്‍ പഞ്ചായത്ത് തല വായനാ വസന്തം പരിപാടി നടന്നു.അഴൂര്‍ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികളാണ് എഴുത്തുകാരോടൊപ്പം ഒരു ദിവസം ചെലവിടുന്ന ഈ പരിപാടിയില്‍ പങ്കെടുത്തത്.മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികളും പ്രമുഖ സാഹിത്യകാരന്‍ കരവാരം രാമചന്ദ്രന്‍ ഉള്‍പ്പെടെ 3 എഴുത്തുകാരുടെ കഥാരചനാ ക്ലാസും കവിതാ രചനാ ക്ലാസും കൊണ്ട് ഹൃദ്യമായ ഈ പരിപാടിയല്‍ പങ്കെടുത്തു.പരിപാടിയില്‍ പങ്കെടുത്ത മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്ക് അഴൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ സുധര്‍മ്മ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പെരുങ്ങുഴി ഗവ.എല്‍.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്,ബി.ആര്‍.സി.കോഓര്‍ഡിനേറ്റര്‍ സുനീര്‍ എന്നിവര്‍ സംബന്ധിച്ചു.






ആറ്റിങ്ങല്‍ ബി.ആര്‍.സി.തല ബാലശാസ്ത്ര കോണ്‍ഗ്രസ് സെമിനാര്‍ മത്സരം 2015-2016

2016 ഫെബ്രുവരി 3 ന് ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ ബി.ആര്‍.സി.യില്‍ വെച്ച് ആറ്റിങ്ങല്‍ ബി.ആര്‍.സി.തല ബാലശാസ്ത്ര കോണ്‍ഗ്രസ് സെമിനാര്‍ മത്സരം നടന്നു.ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ പരിധിയിലുള്ള 9 ല്‍ പരം പഞ്ചായത്തുളില്‍ നിന്നും പഞ്ചായത്ത് തല സെമിനാര്‍ മത്സരങ്ങളില്‍ വിജയികളായ ടീമുകളാണ് ബി.ആര്‍.സി.തല ബാല ശാസ്ത്ര കോണ്‍ഗ്രസ് സെമിനാര്‍ മത്സരത്തില്‍ പങ്കെടുത്തത്.മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ സെമിനാര്‍ ടീം ഈ മത്സരത്തില്‍ പങ്കെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു.സ്‌കൂളിലെ സെമിനാര്‍ ടീം അംഗങ്ങള്‍ക്ക് ബി.ആര്‍.സി. ബി.പി.ഒ.മുഹമ്മദ് ജാസി സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു.







ഒരു ദിവസം ഒരു അറിവ് സമ്മാന പദ്ധതി 2016 ജനുവരി മാസ വിജയി

ആസിയ 7 ബി



അഴൂര്‍ പ്ഞ്ചായത്ത് തല ഗണിതോത്സവം സെമിനാര്‍ മത്സരം 2015-2016

2016 ജനുവരി 27 ന് ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി വി.പി.യു.പി.സ്‌കൂളില്‍ വെച്ച് അഴൂര്‍ പഞ്ചായത്ത് തല ഗണിതോത്സവം സെമിനാര്‍ മത്സരം നടന്നു.അഴൂര്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള യു.പി.സ്‌കൂളുകളിലെ ടീമുകളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്.മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ സെമിനാര്‍ ടീമിന് ഈ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു.




അഴൂര്‍ പ്ഞ്ചായത്ത് തല ഗണിതോത്സവം നാടക മത്സരം 2015-2016
2016 ജനുവരി 27 ന് ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി വി.പി.യു.പി.സ്‌കൂളില്‍ വെച്ച് അഴൂര്‍ പഞ്ചായത്ത് തല ഗണിതോത്സവം നാടക മത്സരം സംഘടിപ്പിച്ചു.അഴൂര്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള യു.പി.സ്‌കൂളുകളിലെ ടീമുകളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്.ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ നാടക ടീം കരസ്ഥമാക്കി. പെരുങ്ങുഴി വി.പി.യു.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പുഷ്പ കുമാരിയില്‍ നിന്നും മാടന്‍വിള സ്‌കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.ബി.ആര്‍.സി.കോഓര്‍ഡിനേറ്റര്‍ സുനീര്‍ സംബന്ധിച്ചു.





അഴൂര്‍ പ്ഞ്ചായത്ത് തല ബാല ശാസ്ത്ര കോണ്‍ഗ്രസ് സെമിനാര്‍ മത്സരം 2015-2016

2016 ജനുവരി 27 ന് ആറ്റിങ്ങല്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി വി.പി.യു.പി.സ്‌കൂളില്‍ വെച്ച് അഴൂര്‍ പഞ്ചായത്ത് തല ബാലശാസ്ത്ര കോണ്‍ഗ്രസ് സെമിനാര്‍ മത്സരം നടന്നു.അഴൂര്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള യു.പി.സ്‌കൂളുകളിലെ ടീമുകളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്.ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ സെമിനാര്‍ ടീം കരസ്ഥമാക്കി. പെരുങ്ങുഴി വി.പി.യു.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പുഷ്പ കുമാരിയില്‍ നിന്നും മാടന്‍വിള സ്‌കൂളിലെ കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.ബി.ആര്‍.സി.കോഓര്‍ഡിനേറ്റര്‍ സുനീര്‍ സംബന്ധിച്ചു.








മലര്‍വാടി വിജ്ഞാനോത്സവം ക്വിസ് മത്സരം 2015-2016

മലര്‍വാടി വിജ്ഞാനോത്സവത്തിന്റെ ഭാഗമായി മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.ഈ മത്സരത്തില്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് ബി ഡിവിഷനിലെ സഅദ് സലമി ഒന്നാം സ്ഥാനവും,ഏഴാം സ്റ്റാന്‍ഡേര്‍ഡ് എ ഡിവിഷനിലെ നബിന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.






ഒരു ദിവസം ഒരു അറിവ് സമ്മാന പദ്ധതി  
2015 ഡിസംബര്‍ മാസ വിജയി

അജ്മി  7 ബി


ആറ്റിങ്ങല്‍ ഉപജില്ലാ സ്‌കൂള്‍ അറബിക് കലോത്സവം വിജയികള്‍ 2015-16
ആറ്റിങ്ങല്‍ ഡയറ്റിലും,ആറ്റിങ്ങല്‍ ഗവ.ടൗണ്‍ യു.പി.സ്‌കൂളിലുമായി 2015 ഡിസംബര്‍ 19,28,29,30 എന്നീ തീയതികളില്‍ നടന്ന ആറ്റിങ്ങല്‍ ഉപജില്ലാ സ്‌കൂള്‍ അറബിക് കലോത്സവത്തില്‍ മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂള്‍ ആകെയുള്ള 13 അറബിക് കലോത്സവ മത്സര ഇനങ്ങളിലും പങ്കെടുക്കുകയും 51 പോയിന്റുമായി ഓവറോള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.മത്സരങ്ങളില്‍ പങ്കെടുത്ത മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ 9 മത്സര ഇനങ്ങളില്‍ എ ഗ്രേഡും,2 ഇനങ്ങളില്‍ ബി ഗ്രേഡും നേടി.
   അറബി കഥ പറയല്‍ മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ നിഷാന.എസ്. എ ഗ്രേഡോടെ രണ്ടാം സ്ഥാനവും,അറബി സംഭാഷണം മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ നിഷാന.എസ്.ഉം,അജ്മി.ജെ.യും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും,അറബി പദ്യ പാരായണ മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ നിഷാന.എസ്. എ ഗ്രേഡോടെ മൂന്നാം സ്ഥാനവും,അറബി പ്രസംഗം മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ അദ്‌ന തസ്‌നി.എ  എ ഗ്രേഡോടെ മൂന്നാം സ്ഥാനവും,അറബിക് മോണോ ആക്ട് മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ ലാദിയ എന്‍.എസ്. എ ഗ്രേഡോടെ മൂന്നാം സ്ഥാനവും,അറബിക് പദപ്പയറ്റ് മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ ഫാസാ ഫാത്തിമ.എസ് എ ഗ്രേഡോടെ നാലാം സ്ഥാനവും,അറബി ഗാനം മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ നിഷാന.എസ്. എ ഗ്രേഡും,അറബി ഗദ്യ വായന മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ ഫാസാ ഫാത്തിമ എ.ഗ്രേഡും,അറബി സംഘഗാനം മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലെ നിഷാന.എസ്.ഉം,ലാദിയ.എന്‍.എസ്.ഉം,ആറാം സ്റ്റാന്‍ഡേര്‍ഡിലെ ഹസീന തസ്‌നീമും,അഞ്ചാം സ്റ്റാന്‍ഡേര്‍ഡിലെ തസ്‌നിയും,റഫാന.യും ഉള്‍പ്പെട്ട ടീം എ ഗ്രേഡും,ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡിലെ സഅദ് സലമി ബി ഗ്രേഡും,പദകേളി മത്സരത്തില്‍ ആറാം സ്റ്റാന്‍ഡേര്‍ഡിലെ സുറുമി ബി ഗ്രേഡും കരസ്ഥമാക്കി.














ഒരു ദിവസം ഒരു അറിവ് സമ്മാന പദ്ധതി - 
2015 നവംബര്‍ മാസ വിജയികള്‍
അസ്‌ന 7 ബി ,ഫാസാ ഫാത്തിമ 7 ബി



ആറ്റിങ്ങല്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര മേള വിജയികള്‍ 2015-16
ഇളമ്പ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2015 നവംബര്‍ 11,12,13 തീയതികളില്‍ നടന്ന ആറ്റിങ്ങല്‍ ഉപജില്ലാ ശാസ്ത്രമേള തത്സമയ പ്രവൃത്തി പരിചയ പ്രദര്‍ശന മത്സരത്തില്‍ മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂള്‍ ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.2970 പോയിന്റ് നേടിയാണ് സ്‌കൂള്‍ ഈ നേട്ടം കരസ്ഥമാക്കിയത്.മേളയിലെ തത്സമയ പ്രവൃത്തിപരിചയ മത്സരങ്ങളിലും സ്‌കൂളിലെ കുട്ടികള്‍ മികച്ച പ്രകടനം നടത്തി.തത്സമയ പ്രവൃത്തി പരിചയ മത്സര ഇനങ്ങളായ സ്ട്രാബോര്‍ഡ്,ചാര്‍ട്ട് കാര്‍ഡ് മത്സരത്തില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സലീഫ് ഒന്നാം സ്ഥാനവും,വോളിബോള്‍ നെറ്റ് നിര്‍മ്മാണ മത്സരത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഫൈസി രണ്ടാം സ്ഥാനവും,മുള കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മ്മാണ മത്സരത്തില്‍ ഏഴാം ക്ലാസിലെ മുഹമ്മദ് റാസിക്ക് മൂന്നാം സ്ഥാനവും,വര്‍ണ്ണ കടലാസ് കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മ്മാണ മത്സരത്തില്‍ ഏഴാം ക്ലാസിലെ ഫര്‍സാന മൂന്നാം സ്ഥാനവും,പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മ്മാണ മത്സരത്തില്‍ ഏഴാം ക്ലാസിലെ റാസിന മൂന്നാം സ്ഥാനവും,ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മ്മാണ മത്സരത്തില്‍ ആറാം ക്ലാസിലെ റിയാസ് മൂന്നാം സ്ഥാനവും,കയര്‍ ഉല്‍പ്പന്ന നിര്‍മ്മാണ മത്സരത്തില്‍ ഏഴാം ക്ലാസിലെ മുഹമ്മദ് ബിലാല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.










ഒരു ദിവസം ഒരു അറിവ് സമ്മാന പദ്ധതി - ഒക്ടോബര്‍ മാസത്തെ വിജയി.
ആസിയ 7 ബി

ഗാന്ധിജയന്തി ക്വിസ് മത്സരം 2015
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം പ്രമാണിച്ച് ഗാന്ധി ചരിത്ര വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ക്വിസ് മത്സരം മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി 2015 ഒക്ടോബര്‍ 1 ന് സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു.സ്‌കൂളിലെ നിരവധി കുട്ടികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് ബി ഡിവിഷനിലെ ഫാസ ഫാത്തിമ ഒന്നാം സ്ഥാനവും,ഏഴാം സ്റ്റാന്‍ഡേര്‍ഡ് സി ഡിവിഷനിലെ നിഷാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഒരുദിവസം ഒരു അറിവ് സമ്മാന പദ്ധതി-സെപ്തംബര്‍ മാസ വിജയി
മുസമ്മില 7 ബി
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി എല്ലാ ദിവസവും രാവിലെ  ഒരു ചോദ്യം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുകയും അന്നേ ദിവസം വൈകുന്നേരം സ്‌കൂള്‍ വിടുന്നതിന് മുമ്പായി അതാത് ദിവസത്തെ ഉത്തരം ചോദ്യം പ്രസിദ്ധപ്പെടുത്തിയ ബോര്‍ഡിന് സമീപത്തായി വെച്ചിരിക്കുന്ന ബോക്‌സില്‍ നിക്ഷേപിക്കുക എന്ന രീതിയില്‍ നടത്തുന്ന ഒരു മത്സരമാണിത്.എല്ലാ മാസവും ഏറ്റവും കൂടുതല്‍ ഉത്തരം എഴുതിയ കുട്ടി വിജയി ആകുന്ന ഈ മത്സരത്തില്‍ 2015 സെപ്തംബര്‍ മാസത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് ബി ഡിവിഷനിലെ മുസമ്മില വിജയിയായി
സ്വാതന്ത്ര്യദിന ക്വിസ് മത്സരം 2015

ഇന്ത്യയുടെ 68 ാമത് സ്വാതന്ത്യദിനം പ്രമാണിച്ച് ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തിലെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ക്വിസ് മത്സരം മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി 2015 ആഗസ്റ്റ് 14 ന് സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു.സ്‌കൂളിലെ നിരവധി കുട്ടികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് സി ഡിവിഷനിലെ ലാദിയ ഒന്നാം സ്ഥാനവും,ഏഴാം സ്റ്റാന്‍ഡേര്‍ഡ് ബി ഡിവിഷനിലെ അസ്‌ന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വായനവാര ക്വിസ് മത്സരം 2015
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍.പണിക്കരുടെ ചരമദിനം പ്രമാണിച്ച് 2015 ജൂണ്‍ 19 ന് മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി മലയാള സാഹിത്യം എന്ന വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ക്വിസ് മത്സരം സ്‌കൂളില്
‍ സംഘടിപ്പിച്ചു.സ്‌കൂളിലെ നിരവധി കുട്ടികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് ബി ഡിവിഷനിലെ അസ്‌ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്റ്റാന്‍ഡേര്‍ഡ് ബി ഡിവിഷനിലെ ആഷിക്ക് ഈ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.


പരിസ്ഥിതി ദിന ക്വിസ് മത്സരം 2015
മാടന്‍വിള എസ്.ഐ.യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായി 2015 ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ക്വിസ് മത്സരം സ്‌കൂളില്‍ സംഘടിപ്പിച്ചു.സ്‌കൂളിലെ നിരവധി കുട്ടികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് ബി ഡിവിഷനിലെ അദ്‌ന തസ്‌നി ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്റ്റാന്‍ഡേര്‍ഡ് എ ഡിവിഷനിലെ നുസ്‌റത്ത് ഈ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

No comments:

Post a Comment